കിളിമാനൂർ കൊച്ചു പാലം പൊളിച്ച് തുടങ്ങി. എസ്എസ്എൽസി പരീക്ഷ തീരുന്ന ദിവസമായതിനാൽ ഇന്ന് രാത്രി കൊണ്ടായിരിക്കും പൂർണ്ണമായി പൊളിച്ച് നീക്കുന്നതെന്ന് എംഎൽഎ അഡ്വ.ബി. സത്യൻ പറഞ്ഞു. എംഎൽഎ,പഴയകുന്നുമ്മൽ പഞ്ചാപ്ര സി.കെ.രാജേന്ദ്രൻ എന്നിവരുടെയും മറ്റ് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും സാനിദ്ധ്യത്തിൽ രാവിലെ 11 മണിക്ക് പാലത്തിൻ്റെ കൈവരി ഭാഗം പൊളിച്ച് കൊണ്ട് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
10 മീറ്റർ വീതിയിലും 1.2 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. 2 കോടി രൂപയ്ക്ക് മരാമത്ത് റോഡ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. എഇഇ അജിത്ത് കുമാർ, എഇ അരവിന്ദ് എന്നിവർക്കാണ് നിർമ്മാണ ചുമതല. ഡബിൾ ലെയർ വരുന്ന ട്വിൻ കൾവേർട്ട് മാതൃകയിലാണ് നിർമ്മാണം. 2 മാസമാണ് പരമാവധി കാലവധി.
https://attingalvartha.com/2021/04/kilimanoor-kochupaalam