പള്ളിക്കൽ : രണ്ട് വയസ് മാത്രമുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. യുവതിയെയും കാമുകനായ കടയ്ക്കൽ ഇടത്തറ ആലത്തറമല പാറവീട്ടിൽ ദീനേശി(23) നെയും കടയ്ക്കൽ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 26നാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനുമായി ഒളിച്ചോടിയത്. നാലു വർഷം മുമ്പ് പ്രണയിച്ച് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഒളിച്ചോടിയത്.പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചതിനു യുവതിയെയും പ്രേരണാക്കുറ്റത്തിന് കാമുകനെയും ബാലാവകാശ നിയമപ്രകാരം അറസ്റ്റു ചെയ്തതെന്ന് പള്ളിക്കൽ എസ്.ഐ. ശരലാൽ പറഞ്ഞു.