കാർ യാത്രക്കാരെ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ei370CZ42602

ആറ്റിങ്ങൽ : കാർ യാത്രക്കാരെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. കിഴുവിലം വില്ലേജിൽ കുറക്കട ദേശത്ത് പുകയിലത്തോപ്പ് ഡി.എസ് ഭവനിൽ ദിലീപിൻറെ മകൻ കറുമ്പൻ എന്ന് വിളിക്കുന്ന ദിപിൻ (21)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

2019 ഏപ്രിൽ 6 ന് പുലർച്ചെ 12 :15ന് കോരാണി ഭാഗത്ത് വെച്ച് കാർ യാത്രക്കാരെ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച്
വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളിൽ പ്രധാനിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദ്ദേശാനുസരണം ഐ എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്‌.ഐ ശ്യാം, സി.പി.ഒമാരായ ഇന്ദ്രജിത്ത്, ബാലു, ശ്യാം, എസ്‌.സി.പി.ഒ മഹേഷ്‌ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!