തീരദേശപാതയിൽ പെരുമാതുറ വലിയപള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.പെരുമാതുറ തോപ്പിൽ വീട്ടിൽ അഫ്സലിനാണ് പരിക്കേറ്റത്.അപകടത്തിൽ തലക്ക് പരിക്കേറ്റ അഫ്സൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച വൈകുന്നേരം 5 അര മണിയോടെ നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തു കൂടെ നടന്നുപോയ അഫ്സലിനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം റോഡിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറും ബൈക്കും ഇടിച്ച് തകർത്തു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. കഠിനംകുളം പോലീസ് എത്തി തുടർനടപടി സ്വീകരിച്ചു.