ചുള്ളിമാനൂർ: പുതിയ കാർ വാങ്ങി കുടുംബ സമേതം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു മടങ്ങവേ കാർ അപകടത്തിൽപ്പെട്ടു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുള്ളിമാനൂർ കൊച്ചു ആട്ടുക്കാലിന് സമീപം ഇന്ന് രാവിലെയാണ് അപകടം. ചുള്ളിമാനൂർ ഇളവട്ടം സ്വദേശിയായ പ്രദീപും കുടുംബവും സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിനു എതിരെ ആക്ടിവയിൽ വന്ന വീട്ടമ്മയെയും കുഞ്ഞിനെയും ഇടിക്കാത്തിരിക്കാൻ പെട്ടെന്ന് വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇന്നലെ പുതുതായി വാങ്ങിയ കാറിൽ പ്രദീപും കുടുംബവും അമ്പലത്തിൽ പോയി തിരിച്ചു വീട്ടിലേക്ക് വരികയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു.