Search
Close this search box.

ഇവിടെ മോഷണം തുടരുന്നു, ജനങ്ങൾ ഭീതിയിൽ

ei4XLLW21905

പേരുമല: ആളില്ലാതിരുന്ന വീട്ടിൽനിന്ന്‌ എട്ടുപവന്റെ ആഭരണങ്ങൾ കവർന്നു. മണിക്കൂറുകൾക്കുള്ളിൽ തൊട്ടടുത്ത വീട്ടിലും മോഷണം ശ്രമം.

പേരുമല സുബിൻ മൻസിലിൽ നുസൈഫയുടെ വീട്ടിലാണ് ആദ്യമോഷണം നടന്നത്. വീട്ടിൽനിന്ന്‌ എട്ടുപവൻ വരുന്ന രണ്ട് വളകളാണ് കവർന്നത്. നുസൈഫായും മകനും മരുമകളും രണ്ടുദിവസം മുൻപ്‌ ബന്ധുവീട്ടിൽ പോയിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.

വീടിന്റെ പിൻവാതിലും അതിനുശേഷമുള്ള അടുക്കളവാതിലും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. കിടപ്പുമുറിയിലെ അലമാരയും മേശയും എല്ലാം കുത്തിത്തുറന്നിട്ടിരിക്കുകയായിരുന്നു. നാലുപവന്റെ രണ്ട്‌ വളകൾ മോഷ്ടിച്ചു. ശനിയാഴ്ച രാത്രി വെഞ്ഞാറമൂട് പോലീസെത്തി വീടു പരിശോധിച്ചു. അതുകഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് അടുത്ത വീടായ ഷംനാദിന്റെ മെഹ്ഫിൽ ഹൗസിലെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം ഉണ്ടായിരിക്കുന്നത്.

ഷംനാദും കുടുംബവും ശനിയാഴ്ച മധുരയിൽ വിനോദയാത്രയ്ക്ക് പോയദിവസമാണ് മോഷണശ്രമം. മോഷ്ടാവ് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്. പ്രധാന റോഡിന്റെ മുൻവശത്താണ് സംഭവം നടന്നത്. കിടപ്പുമുറിയിലെ അലമാരകൾ എല്ലാം തുറന്നിട്ടിരുന്നു. മറ്റൊരു കിടപ്പുമുറിയിലെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. വീടിന്റെ രണ്ടാം നിലയിലെ വാതിലും തുറന്നിട്ടിരുന്നു. ഞായറാഴ്ച രാവിലെ ഷംനാദിന്റെ പിതാവ് അബ്ദുൽ റസാഖ് ചെടിനനയ്ക്കാനായി എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ടത്. പുതിയ വീട്ടിൽ താമസമായിട്ട് പത്തുദിവസമേ ആയിട്ടുള്ളു.

വെഞ്ഞാറമൂട് സി.ഐ. ജയകുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി. ചുറ്റുപാടുമായി നല്ല ബന്ധമുള്ളവർ മോഷണ സംഘത്തിലുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു. സമീപത്തെ ക്യാമറ സ്ഥാപിച്ച വീടുകളിൽനിന്നു രാത്രി സമയത്തെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി.അടുത്തടുത്ത വീടുകളിൽ തുടർച്ചയായ രണ്ടാം ദിവസവും മോഷണം നടന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!