വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ വീണ്ടും മോഷണം. രണ്ട് സ്ഥലങ്ങളിലാണ് മോഷണം നടന്നത്. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ മുക്കുന്നൂരിൽ ബ്രിസ് ബേക്കറിയിലും വെഞ്ഞാറമൂട് ഉദിമുട്ടിൽ കൃപ കാർ സർവീസ് സെൻററിലുമാണ് മോഷണം നടന്നത്.
ബേക്കറിയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നതു. മേശയിലുണ്ടായിരുന്ന പണവും, സാധനങ്ങളും കവർന്നു. രാവിലെ ഉടമ സുരേഷ് ബാബു കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾലഭിച്ചിട്ടുണ്ട്.
വെഞ്ഞാറമൂട് ഉദിമുട്ടിൽ കൃപ കാർ സർവീസ് സെൻററിൽ നിന്നും സർവീസിനായി കൊണ്ടുവന്ന സിഫ്റ്റ് കാറാണ് മോഷണം പോയത്. സമാനമായ രീതിയിൽ വെഞ്ഞാറമൂട്ടിലെ ഒരു യൂസ്ഡ് കാർ സ്ഥാപനത്തിൽ നിന്നും രണ്ടു ദിവസം മുമ്പ് മറ്റൊരു വാഹനം മോഷണം പോയിരുന്നു. അതേ പ്രതികളാണ് ഈ മോഷണവും നടത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.