എസ്.വൈ.എസ് വർക്കല സോൺ ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളുടെ പിതാവ് മണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ ബാഫഖി (83) മരണപ്പെട്ടു.
തിരുവനന്തപുരം ജില്ലയിൽ സുന്നീ സംഘടന ശക്തിപ്പെടുത്തുന്നതിൽ മർഹൂം ആലംകോട് ഉസ്താദിനും സൈഫുദ്ദീൻ ഹാജിക്കുമൊപ്പം നേതൃപരമായ പങ്ക് വഹിച്ച തങ്ങൾ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്. അഹ്‌ലു ബൈത്തിന്റെ ഗുണഗണങ്ങൾ ഒത്തിണങ്ങിയ തങ്ങൾ വിനയാന്വിതനും സർവാദരണീയനുമായിരുന്നു. ശൈഖുനാ കാന്തപുരം ഉസ്താദുമായി വലിയ ബന്ധം സൂക്ഷിച്ചു പോന്നിരുന്നു. ആഗ്രഹം പോലെ റമളാനിലെ അവസാന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹാനായ ആ മാർഗ്ഗദർശി നമ്മെ വിട്ടുപിരിഞ്ഞു.
ഭാര്യ : സുആദാ ബീവി, മക്കൾ : സയ്യിദ് ഹസ്സൻ കോയ തങ്ങൾ (കോഴിക്കോട്), സയ്യിദ് മുഹ്സിൻ കോയ തങ്ങൾ അൽ ഹസനി, സയ്യിദ് അൻവർ സാദാത് (UAE), സയ്യിദത്ത് സാജിത ബീവി, സയ്യിദ് ജഅഫർ സാദാത്, സയ്യിദ് സീതി കോയ തങ്ങൾ(കൊടികുത്തുമല) സയ്യിദ് ജാബിർ കോയ തങ്ങൾ (ബഹ്‌റൈൻ),
മരുമക്കൾ : സയ്യിദത് റാഷിദ, സുമയ്യ, നബീല, റസാനത്, നജുമുദീൻ കോയ തങ്ങൾ, ഫാത്തിമ, സഅദിയ.
മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.
								
															
								
								
															
				

