പിരപ്പൻകോട്: പിരപ്പൻകോട് ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന മാവ് കെഎസ്ഇബി ലൈനിനു മുകളിലൂടെ റോഡിനു കുറുകെ വീണു.പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കോമ്പൗണ്ടിൽ നിന്നിരുന്ന മാവാണ് ഒടിഞ്ഞു കെഎസ്ഇബി ലൈനിനുമുകളിലൂടെ റോഡിനു കുറുകെ വീണത്. ഇന്നലെ രാത്രി 10അര മണിയോടെയാണ് സംഭവം. വെഞ്ഞാറമൂട് അഗ്നിശമന സേന മരം മുറിച്ചുമാറ്റി. വെഞ്ഞാറമൂട് ഫയർ &റെസ്‌ക്യു സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തിച്ചത്.