കടയ്ക്കാവൂരിൽ 7 വർഷത്തിന് ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ

eiMG21774228

കടയ്ക്കാവൂർ: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി ഏഴുവർഷങ്ങൾക്കുശേഷം അറസ്റ്റിൽ. അഞ്ചുതെങ്ങ് പുത്തൻനട ഗോപാലകൃഷ്ണമന്ദിരത്തിൽ കണ്ണൻ എന്ന ഗോപകുമാറാ(41)ണ് പിടിയിലായത്.

2012 ജൂണിൽ മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴിമട ശാസ്താക്ഷേത്രത്തിനു സമീപം ഗോപകുമാർ എന്നയാളെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

2011-ൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൂട്ടക്കവർച്ച കേസിൽ വാറണ്ടുള്ള ഗോപകുമാറിനെക്കുറിച്ചുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാൾ ഇടയ്ക്കിടെ അഞ്ചുതെങ്ങിൽ എത്തുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചു. കഴിഞ്ഞ ഒരു മാസമായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ചിറയിൻകീഴിലെ ഒളിത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്.

കടയ്ക്കാവൂർ ഇൻസ്‌പെക്ടർ എസ്.ഷെറീഫ്, എസ്.ഐ.ഹബീബ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!