മംഗലപുരം ഗ്രാമപഞ്ചായത്ത് വികസന വേദിയുടെ സിൽവർ ജൂബിലി ആഘോഷപരിപാടിയുടെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഡോമിസിലറി കെയർ സെന്ററിന് ഓക്സീമീറ്ററുകൾ നൽകി. ഗായത്രി ക്ലിനിക് എം ഡി യും പൊതുപ്രവർത്തകനുമായ ഡോക്ടർ ബി. വിജയനാണ് ഓക്സീമീറ്ററുകൾ വാങ്ങി നൽകിയത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി. എൻ. ഹരികുമാർ ഏറ്റുവാങ്ങി. മംഗലപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടറക്കരി മുരളി, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, കെ. കരുണാകരൻ, വികസന വേദി പ്രസിഡന്റ് മംഗലപുരം ഷാഫി എന്നിവർ സന്നിഹിതരായിരുന്നു.