കല്ലമ്പലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പട്രോളിംഗിനിടയിൽ കൊലപാതകം, കവർച്ച തുടങ്ങിയ നിരവധി കേസ്സുകളിൽ പ്രതിയായ ശുപ്പാണ്ടി അനീഷ് (32) കല്ലമ്പലം പോലീസിന്റെ പിടിയിലായി. കടമ്പാട്ടുകോണം അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിച്ചു വരവെ സംശയാസ്പദമായ സാഹചര്യത്തിൽ കല്ലമ്പലം ഇന്ദ്രപ്രസ്ഥ ബാറിന് മുൻവശം കാണപ്പെടുകയും കല്ലമ്പലം സബ്ബ് ഇൻസ്പെക്ടർ രഞ്ചുവും സംഘവും അയാളുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ എസ്.ഐയോട് തട്ടിക്കയറുകയും ദേഹോപദ്രവം ഏല്പിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു . പ്രതിയെ റിമാൻറ് ചെയ്തു .