ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം പാലത്തിനു സമീപം റോഡിൽ മരം വീണത് കണ്ട കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. മണനാക്ക് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. മരം വീണത് കണ്ട് പെട്ടെന്ന് കാർ വീട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ രണ്ടു പേരുണ്ടായിരുന്നെന്നും ആർക്കും ഗുരുതര പരിക്കില്ലെന്നുമാണ് വിവരം. സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. കാർ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി