മംഗലപുരം :മംഗലപുരം- മുരുക്കുംപുഴ റോഡിൽ ഹനുമാൻ മുക്കിന് സമീപം നിന്ന ആൽമരം കടപുഴകി വീണു. വർഷങ്ങൾ പഴക്കമുള്ള ആൽ മരമാണ് നിലം പതിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരം വീണ് ഒരു വീടിന്റെ മതിൽ തകരുകയും മറ്റൊരു വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു. കിണറ്റുവിള വീടിന്റെ മതിലും ഗേറ്റുമാണ് തകർന്നത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന രാജേന്ദ്രൻ ചെട്ടിയാരുടെ കാറിനും കേടുപാട് സംഭവിച്ചു . ആ സമയം അതുവഴി ആരും യാത്ര ചെയ്യാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റുന്നു. വൈദ്യുതി ലൈനുകളും നശിച്ചു.