ചിറയിൻകീഴ് – മഹാമാരി കാലത്തെ രൂക്ഷമായ കടലാക്രമണം മൽസ്യതൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നതിനാൽ അടിയന്തിര പുനരധിവാസ – ആശ്വാസ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു, രൂക്ഷമായ കടലാക്രമണം നടന്ന ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രഫസർ. തോന്നയ്ക്കൽ ജമാലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു, ചിറയിൻകീഴ് മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, മൽസ്യതൊഴിലാളി ഭാരവാഹികളായ സുനിൽ പെരുമാതുറ, നാസർ പെരുമാതുറ എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു
ചിത്രം – രൂക്ഷമായ കടലാക്രമണം നടന്ന പെരുമാതുറയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രഫസർ തോന്നയ്ക്കൽ ജമാലിൻ്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിക്കുന്നു, ഷഹീർ ജി അഹമ്മദ്, ഷഹീർ ഖരീം, മുനീർ കൂര വിള എന്നിവർ