പള്ളിക്കൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളിക്കൽ കെ.കെ കോണം കുന്നത്തു വീട്ടിൽ റുക്സാ (20)മിനെയാണ് പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ. സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രണയം നടിച്ച് പതിനാറുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രി പാങ്ങോടിനു സമീപത്തു നിന്നു പ്രതിയെ പിടികൂടുകയായിരുന്നു