വിളപ്പിൽ : പരിശുദ്ധവും പരിപാവനവുമായ പുണ്യറംസാന് സ്വാഗതമേകി കൃപ ചാരിറ്റീസ് പുറത്തിറക്കിയ പുണ്യങ്ങളുടെ പൂക്കാലം പുസ്തക പ്രകാശനം കുവൈറ്റിലെ വ്യവസായിയും ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ പ്രസിഡന്റുമായ എസ്.എ ലബ്ബയ്ക്ക് അൽഹാജ് എ.എം ബദറുദ്ദീൻ മൗലവി നൽകി നിർവഹിച്ചു.വിളപ്പിൽശാല പ്രസ് സെന്ററിൽ നടന്ന യോഗത്തിൽ പണ്ഡിതസഭ പ്രസിഡന്റ് അൽ ഇമാം ഹാജി എ.എം ബദറുദ്ദീന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കലാപ്രേമി ബഷീർബാബു പെട്രോ ബിൽഡേഴ്‌സ് എം.ഡി ഷഫീഖ്,സി.ഇ.ഒ സനു ആൽവിൻ എന്നിവർ സംസാരിച്ചു. എം.മുഹമ്മദ്മാഹീൻ സ്വാഗതവും ഇജാസ് അഹമ്മദ് നന്ദിയും പറഞ്ഞു. ബംഗ്ലാവിൽ റഷീദ് ഖിറാഅത്ത് പാരായണം നടത്തി.