Search
Close this search box.

വർക്കല മേൽവെട്ടൂരിൽ മോഷണം വ്യാപകമാകുന്നു

ei82OW517473

 

വർക്കല : വർക്കല മേൽവെട്ടൂരിൽ മോഷണം വ്യാപകമാകുന്നു. അടുത്ത കാലത്തായി നിരവധി വീടുകളിൽ നിന്നായി ലക്ഷങ്ങളുടെ മോഷണമാണ് നടന്നത്. മേൽവെട്ടൂർ കയറ്റാപ്പീസിന് സമീപത്തുള്ള നാലോളം വീടുകളിലാണ് മോഷണം നടന്നത്.

തുഷാരയിൽ സുഗുണന്റെ വീട്ടിൽ നിന്ന് 6 പവനും 6000 രൂപയും നഷ്ടമായി. കൂടാതെ സബി നിവാസിൽ ജയ്ന ശശാങ്കന്റെ വീട്ടിൽ നിന്ന് 23 പവനും 4 വാച്ചും, കവിത വിലാസത്തിൽ ഗോപിനാഥന്റെ വീട്ടിൽ നിന്നും 37000 രൂപയും രണ്ടര പവൻ സ്വർണവും, ചരുവിള വീട്ടിൽ ശ്യാമളയുടെ ഒന്നര ലക്ഷം രൂപയും മൂന്നര പവൻ സ്വർണവുമാണ് നഷ്ടമായത്.

ഈ വീടുകളുമായി അടുത്ത ബന്ധമുള്ള നാട്ടുകാരിൽ ചിലരാണ് മോഷണത്തിന് പിന്നിലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇത്രയും മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടായില്ല എന്നും ഇവർ പരാതിപ്പെടുന്നു.

പ്രതികളെ ഉടൻ പിടികൂടി വ്യാപകമാകുന്ന മോഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഐജിക്കും ഡിവൈഎസ്പിക്കും ഉൾപ്പെടെ ഇവർ പരാതി നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!