വർക്കല :അംബാസിഡർ കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വ്യാജ വിദേശമദ്യം വർക്കല എക്സൈസ് പിടികൂടി. വർക്കല എക്‌സൈസ് റേഞ്ച് സംഘം വർക്കല, പുത്തൻ ചന്ത, ചെറുന്നിയൂർ, ഒറ്റൂർ മൂങ്ങോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൂങ്ങോട് ക്രിസ്ത്യൻ പള്ളിക്കു സമീപത്തു നിന്നും KL-16D-3002 അംബാസിഡർ കാറിൽ കടത്താൻ ശ്രമിച്ച വ്യാജ വിദേശമദ്യം പിടികൂടിയത്. തുടർന്ന് ഷാനു ഭവനിൽ അലോഷ്യസിന്റെ മകൻ ഷാനുവിനെ പ്രതിയാക്കി അബ്കാരി കേസ് എടുത്തു. നിലവിൽ വിദേശമദ്യ ശാലകൾ കോവിഡ് പശ്ചാതലത്തിൽ അടഞ്ഞു കിടക്കുന്നത് മുന്നിൽക്കണ്ടാണ് ഇത്തരത്തിൽ അനധികൃത മദ്യ വില്പനയ്ക്ക് ശ്രമിച്ചത്. പരിശോധനയിൽ പി.ഒ രാജൻ ,സിഇഒ മാരായ ഷൈൻ, പ്രിൻസ്, രതീഷ് എന്നിവർ പങ്കെടുത്തു .