ആറ്റിങ്ങൽ: നഗരസഭ വാർഡ് 12 മുനിസിപ്പൽ കോളനിയിൽ എത്തി അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷം മുറിച്ച് മാറ്റാൻ ആരോഗ്യ വിഭാഗത്തോട് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർദ്ദേശിച്ചു. സമീപത്തെ വിടുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ സുരക്ഷ മുൻ നിർത്തിയാണ് വൃക്ഷം മുറിച്ച് മാറ്റാൻ നടപടി സ്വീകരിച്ചത്. കൂടാതെ നഗരസഭ വാർഡ് 13 പണയിൽ കോളനിയിലെ വീടുകളിലും പരിസരത്തും നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ അണുനശീകരണവും നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്.മഞ്ചു, ജീവനക്കാരായ അജി, അഖിൽ, ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.