ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം.അമ്പതിലധികം കയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന. കഴിഞ്ഞയൊരു മാസമായി കോവിഡിനെ തുടര്‍ന്ന് മദ്യനീക്കം നിലച്ചിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാജമദ്യം പരിസരത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നു എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തതെന്നും ഇതില്‍ എക്സൈസിന്റെ പരിശോധന മുദ്രയില്ലെന്ന വിവരമാണ് പരിശോധന ആറ്റിങ്ങല്‍ വെയര്‍ഹൗസിലേക്ക് വ്യാപിപിച്ചതെന്നുമാണ് വിവരം.ഗോഡൗണ്‍ പരിശോധിക്കുന്നതിനായി വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പതിലധികം കെയ്സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്. മെയ് 9 നാണ് സംഭവം നടന്നതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ വിശദപരിശോധന നടക്കുന്നു.