Search
Close this search box.

വർക്കലയിൽ അമിത വേഗതയിൽ വന്ന കാറിടിച്ചു വൃദ്ധ മരണപെട്ടു

eiFR8CW21473_compress80

 

വർക്കല അയിരൂരിൽ കാറിടിച്ചു വൃദ്ധ മരണപെട്ടു. അയിരൂർ പാലത്തിനുസമീപം കലാനിവാസിൽ 74 കാരിയായ ശാന്തമ്മ ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം.

ഊന്നിൻമൂട് ഭാഗത്തുനിന്ന് അയിരൂരിലേക്ക് വരികയായിരുന്ന കാർ ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയും കാർ നിർത്താതെ പോവുകയും ചെയ്തു. മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ച അയിരൂർ തേവണം പണയിൽ വീട്ടിൽ റെനി മോനെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു. കാറിൽ റെനിമോനെ കൂടാതെ സുഹൃത്തായ അരുണും ഉണ്ടായിരുന്നു. ഇരുവരും നന്നായി മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്നും അമിത വേഗത്തിൽ ആണ് വന്ന് ഇടിച്ചതെന്നുമാണ് ആണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.മകന്റെ വീട്ടിലേയ്ക്ക് പോകാൻ ആയി റോഡ് മുറിച്ചു കടക്കവേയാണ് കാർ ശാന്തമ്മയെ ഇടിച്ചത്. മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ എന്നും രാവിലെ സ്വന്തം വീട്ടിൽ പോവുകയും വൈകിട്ട് തിരിച്ചു മകന്റെ വീട്ടിലേയ്ക്ക് പോവുകയും ആണ് പതിവ്. കഴിഞ്ഞ ദിവസവും ഇത് പോലെ മകന്റെ അടുത്തേയ്ക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.

അപകടം നടന്നിട്ടും കാർ നിർത്താതെ പോവുകയായിരുന്നു. കാറിൽ കുരുങ്ങിയ ശാന്തമ്മയെയും വലിച്ചിഴച്ച് ആണ് കാർ മുന്നോട്ട് പോയത്. ശാന്തമ്മയുടെ തോളിൽ കിടന്ന ടവൽ കാറിന്റെ ബോണറ്റിൽ കുരുങ്ങി കിടക്കുകയായിരുന്നു. പരിക്കേറ്റ ശാന്തമ്മയെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുന്നേ മരണം സംഭവിച്ചിരുന്നു. ഐപിസി 304 പ്രകാരം ജാമ്യമില്ലാ വകുപ്പ് ഇട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!