ആറ്റിങ്ങൽ : ആറ്റിങ്ങൽ അവനവഞ്ചേരിയിൽ മുറിക്കുള്ളിൽ അകപ്പെട്ട രണ്ടര വയസ്സുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അവനവഞ്ചേരി കിളിത്തട്ടുമുക്ക് സ്വദേശി ഹേമന്ദിന്റെ മകനായ രണ്ടര വയസ്സുകാരനാണ് മുറിക്കുള്ളിൽ കയറി കതകടച്ചതിനെ തുടർന്ന് മുറിക്കുള്ളിൽ അകപ്പെട്ടത്.
ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം. പരിഭ്രാന്തരായ വീട്ടുകാർ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ. എസ്. റ്റി. ഒ ഗ്രേഡ് സജിത്ത് ലാലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മനു വി.നായർ, വിദ്യാരാജ്, ജി.കെ രാജഗോപാൽ, നിതിൻ.എസ്,ഷൈൻ ജോൺ എന്നിവർ ചേർന്നാണ് കതക് തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്.