Search
Close this search box.

ആര്യനാട്ട് ചാരായവുമായി യുവാവ് പിടിയിൽ

ei30VYO91990

 

ആര്യനാട് : ആര്യനാട് എക്‌സൈസ് റൈയ്ഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് നടത്തിയ റയ്ഡിൽ ചാരായവുമായി യുവാവ് അറസ്റ്റിൽ. ആര്യനാട് ഈഞ്ചപുരിയിൽ കുക്കു സദനത്തിൽ ഈഞ്ചപുരി മണിയന്റെ മകൻ അഖിൽ (കുക്കു (27))ആണ് 3 ലിറ്റർ ചാരായവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപ ഒരു ലിറ്റർ ചാരായം എന്ന നിരക്കിലാണ് പ്രതി ചാരായം വില്പന നടത്തിയിരുന്നത്. ആവശ്യക്കാരനെന്ന രീതിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർ പ്രതിയുമായി ഫോണിൽ ബന്ധപെടുകയും ആവശ്യപ്പെട്ടത് അനുസരിച്ചു ചാരായവുമായി പ്രതി അഖിൽ വരവേയാണ് അറസ്റ്റ് ചെയ്തത്. കേസടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എക്‌സൈസ് ഇൻസ്‌പെക്ടർ എസ്ബി ആദർശ്, പ്രീവന്റീവ് ഓഫീസർമാരായ അനിൽകുമാർ, ശിശുപാലൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയശങ്കർ, അനിൽകുമാർ, സൂരജ്, ശ്രീകുമാർ, സുജിത് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിജി ശിവരാജ്, സുമിത എക്‌സൈസ് ഡ്രൈവർ രതീഷ് എന്നിവർ റയ്ഡിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!