പാങ്ങോട് : പാങ്ങോട്ട് ചാരായവും വാറ്റ് ഉപകരണങ്ങളുമായി 65കാരൻ പിടിയിൽ. പാങ്ങോട്, നാലു സെന്റ് കോളനിയിൽ ഉളിയങ്കോട്ട് സോമൻ (65)ന്റെ വീട്ടിൽ നിന്നാണ് ഒന്നേമുക്കാൽ ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കോടയും പിടികൂടിയത്.
പാങ്ങോട് സിഐ ഫിലിപ് സാമിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. അന്വേഷണ സംഘത്തിൽ എസ്ഐ രാഹുൽ, ഗ്രേഡ് എസ്ഐ രാജൻ, സിപിഒ മഹേഷ് എന്നിവർ ഉണ്ടായിരുന്നു. പാങ്ങോട്ടും പരിസരപ്രദേശങ്ങളിലും വ്യാപകമായി വാറ്റ് കേന്ദ്രങ്ങൾ ഉണ്ടെന്നു പറയുന്നു. പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്യും..