ആറ്റിങ്ങൽ മൂന്നുമുക്കിൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നും 155ഓളം കെയ്സ് വിദേശ മദ്യം കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കവലയൂർ, മുങ്ങോട്, പോസ്റ്റ് ഓഫിസിന് സമീപത്ത് പാണന്റെ വിള വീട്ടിൽ ക്ലീറ്റസിന്റെ മകൻ നിക്സൺ(25) ആണ് അറസ്റ്റിലായത്. സംഭവത്തിൽ 7 ആം പ്രതിയാണ് നിക്സൺ.
നിലവിൽ ഇതുവരെ ആകെ 7 പ്രതികളാണ് പിടിയിലായത്.മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർതർ (23),മൂങ്ങോട് പൂവത്ത് വീട്ടിൽ അങ്കെ എന്ന് വിളിക്കുന്ന രജിത്ത് (47) , ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ ഹൗസിൽ നിഖിൽ (21), കവലയൂർ മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22),കവലയൂർ കൂട്ടിക്കട ജംഗ്ഷന് സമീപം വലിയവിള , റോസ് വില്ലയിൽ വിജയന്റെ മകൻ സജിൻ(35) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കേസിൽ ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്. അവരെയും ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു