മുതലപ്പൊഴി തുറ മുഖത്തിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് കടലെടുത്തു. മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ പരാതികൾക്കൊടുവിലായിരുന്നു കഴിഞ്ഞ ജനുവരിയോടെ തുറ മുഖത്തിന്റെ ഇരു വശങ്ങളിലുമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
മുതലപൊഴി തുറ മുഖത്തിന്റെ അഗ്രഭാഗത്തായി രാത്രികാലങ്ങളിൽ ശക്തമായ പ്രകാശ വിതാനത്തോടെ പ്രവർത്തിക്കുന്ന പച്ച, ചുവപ്പ് ഹൈമാസ്റ്റ് ലൈറ്റുകളായിരുന്നു സ്ഥാപിക്കപ്പെട്ടത്.ജില്ലാ കളക്ടറിന്റെയും മറൈൻ ഡിവൈഎസ്പിയുടെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. അധികൃതർ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കടൽ ക്ഷോഭത്തിലാണ് ലൈറ്റുകൾ നഷ്ട്ടമായതെന്ന് പ്രദേശവാസികൾ പറയുന്നു.മത്സ്യതൊഴിലാളികൾക്ക് വളരെ പ്രയോജനകരമായിരുന്ന ഈ സിഗ്നൽ സംവിധാനം തുറമുഖത്ത് ഒരു പരിധിവരെ രാത്രികാലങ്ങളിൽ അപകടമില്ലാതെ വാർഫിലേക്ക് കടക്കുവാൻ സഹായകരമായിരുന്നെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.എത്രയും വേഗം അധികൃതർ പ്രദേശത്ത് പുതിയ ലൈറ്റു കൾ സ്ഥാപിക്കണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
								
															
								
								
															
				

