ആറ്റിങ്ങൽ : ആറ്റിങ്ങൽ വേളാർകുടിയിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടന്നു. വേളാർകുടി ഹാരിസ് മൻസിലിൽ റഹീമിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷണം നടന്നത്. വീട്ടിൽ നിന്ന് 35000 രൂപയോളം പണവും സ്വർണവും നഷ്ടമായി. രാവിലെ അയൽവാസികളാണ് വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരെയും ആറ്റിങ്ങൽ പോലീസിനെയും വിവരമറിയിച്ചു. വീടിന്റെ മുൻവാതിലും പിൻവാതിലും തകർത്ത നിലയിലാണ്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിനടുത്തുള്ള ഇടവഴി വരെ പോയി. ആറ്റിങ്ങൽ പോലീസ് അന്വേഷണം ശക്തമാക്കി
 
								 
															 
								 
								 
															 
															 
				

