കരവാരം : എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് സ്വീകരണമൊരുക്കിയ കോളനിയിൽ ആക്രമണം നിരവധിപ്പേർക്ക് പരിക്ക്. കരവാരം ഗ്രാമ പഞ്ചായത്തിൽ എഴാം വാർഡിലെ കണ്ണാത്തുകോണം കോളനിയിലാണ് അക്രമം.സ്ഥാനാർത്ഥി പര്യടനവുമായി ബന്ധപ്പെട്ട് സ്വീകരണ മൊരുക്കാൻ നിന്ന പ്രവർത്തകർക്കും അനുഭാവികൾക്കുമാണ് മർദ്ദനമേറ്റത്. സ്വീകരണത്തിനായി കൊണ്ടുവന്ന വാദ്യോപകരണങ്ങളുമായി നിന്നവർക്കാണ് ആദ്യ അക്രമം.ഓട്ടോയിലെത്തിയ സംഘം കോളനിയിൽ സ്വീകരണമൊരുക്കാൻ നിന്നവരെ ആക്രമിക്കുകയായിരുന്നു.സംഭവമറിഞ്ഞതോടെ ബി.ജെ.പി പ്രവർത്തകരും കല്ലമ്പലം പോലീസും സ്ഥലത്തെത്തി.അക്രമത്തിനിരയായവർ കല്ലമ്പലം പോലീസിൽ പരാതി നൽകി.സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെ പി ആരോപിച്ചു