ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ അരികിലുണ്ട് എന്ന ആശയവുമായി സഞ്ചരിക്കുന്ന ആശുപത്രി ആരംഭിച്ചു. കൊവിഡായതിനാൽ വാർഡുകളിൽ നിന്ന് മറ്റ് അസുഖങ്ങളുള്ളവർക്ക് ആശുപത്രികളിൽ പോകാൻ കഴിയാത്തതിനാലാണ് സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മാത്രം ലഭ്യമായ മൊബൈൽ ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ ഫിറോസ് ലാൽ, പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
മൊബൈൽ ആശുപത്രി വിവിധ വാർഡുകളിൽ എത്തിച്ചേരുന്ന സ്ഥലവും സമയവും ചുവടെ ചേർക്കുന്നു.
വെള്ളിയാഴ്ച വാർഡ് 14 താഴംപള്ളി കുരിശ്ശടി രാവിലെ 10-11, ശിങ്കാരത്തോപ്പ് അംഗനവാടി 11-12, വാർഡ് 15 തെക്കേ അരയതുരുത്തി ഉച്ചയ്ക്ക് 12-1, വടക്കേ അരയ തുരുത്തി 2-3, വാർഡ് 16 എ.എം.എ.എസ്.സി വൈകുന്നേരം 3-4, ബാലവാടി 4-5, ശനിയാഴ്ച വാർഡ് 17 മുക്കാലുവട്ടം രാവിലെ 10-11, പാട്ടത്തിൽമുക്ക് 11-12, വാർഡ് 18 ഗുരുമന്ദിരം ജംഗ്ഷൻ ഉച്ചയ്ക്ക് 12-1, ഗവൺമെന്റ് സ്കൂൾ ജംഗ്ഷൻ 2-3, വാർഡ് 19 ലക്ഷംവീട് ജംഗ്ഷൻ വൈകുന്നേരം 3-4, വാഴത്തോപ്പ് 4-5, തിങ്കളാഴ്ച വാർഡ് 1 ഗുരു വിഹാർ രാവിലെ 10-11, പള്ളിക്കാട് 11-12, വാർഡ് 2 അയ്യങ്കാളി ജംഗ്ഷൻ ഉച്ചയ്ക്ക് 12-1, അങ്കിളി മുക്ക് 2-3, വാർഡ് 3 സ്റ്റാലിൻ മുക്ക് വൈകുന്നേരം 3-4, കൊച്ചു വീട് ജംഗ്ഷൻ 4-5, ചൊവ്വാഴ്ച വാർഡ് 4 ആൽത്തറമൂട് രാവിലെ 10-11, പന്തിവിളാകം 11-12, വാർഡ് 5 ശാർക്കര ഉച്ചയ്ക്ക് 12-1, കാട്ടുകുളം 2-3, വാർഡ് 6 പടനിലം വൈകുന്നേരം 3-4, കുറ്റിയത്തുമുക്ക് 4-5, ബുധനാഴ്ച വാർഡ് 7 പുതുവീട് രാവിലെ 10-11, മുക്കാലുവട്ടം 11-12, വാർഡ് 8 കോട്ടപ്പുറം ഉച്ചയ്ക്ക് 12-1, തിരുവാംകോടി 2-3, വാർഡ് 9 ചന്തിരം വൈകുന്നേരം 3-4, ആറടിപാത 4-5.