സ്കൂൾ വിദ്യാഭ്യാസത്തിനിടെ വീട്ടിലിരുന്ന് മനോഹരമായ ചിത്രങ്ങൾ വരച്ച് ഏറെ ശ്രദ്ധ നേടിയ തൊളിക്കുഴി സ്വദേശികളായ മുഹമ്മദ് ഫാരിസ്. എം, അക്ബർ ഷാ. എസ് എന്നീ മിടുക്കൻമാരെ തോളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഇന്ത്യയിലെ പ്രഗൽഭരായ വ്യക്തികളുടെ ഛായചിത്രം ഇവർ വരച്ചിട്ടുണ്ട്. നിരവധിയായ മറ്റു ചിത്രങ്ങളും ഇവരുടെ വരയിലൂടെ മനോഹരമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ ഇവർ വരച്ച ചിത്രങ്ങൾ പ്രചരിച്ചപ്പോഴാണ് നാടും,സ്കൂളും പ്രമുഖ വ്യക്തികളും ഇവരുടെ കഴിവുകളെ കുറിച്ച് അറിയുന്നത്. ചിത്രരചനയുടെ കുലപതി രാജാരവിവർമ്മയുടെ നാടായ കിളിമാനൂരിലെ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സ്കൂളിലാണ് ഇവർ രണ്ടുപേരും പഠിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ജൂൺ ഒന്നിന് പ്രവേശനോത്സദിനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഛായാ ചിത്രം വരച്ച് മുഹമ്മദ് ഫാരിസ് മുൻ എംഎൽഎ സത്യൻ മുഖേന വിദ്യാഭ്യാസമന്ത്രിക്ക് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ മനോഹരചിത്രം കണ്ട് ഇഷ്ടപ്പെട്ട വിദ്യാഭ്യാസ മന്ത്രി അന്ന് തന്നെ തിരക്കിനിടയിലും ഫാരിസിനെ നേരിട്ട് വിളിച്ച് അനുമോദിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി, എംഎൽഎ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും മനോഹരമായി വരച്ചിട്ടുണ്ട്.പത്താം ക്ലാസ്സ് വിദ്യാർഥിയാണ്.
അൽഅമീനും സ്വന്തമായി അവന്റെ കഴിവുകൾ കണ്ടെത്തുകയായിരുന്നു. കാണുന്ന ചിത്രങ്ങൾ വരച്ചു നോക്കിയാണ് ചിത്രരചനയിലെ കഴിവ് ഈ ഒമ്പതാം ക്ലാസുകാരൻ മനസ്സിലാക്കിയത്. ഇഷ്ടപ്പെട്ട നടന്മാരുടെയും, ക്രിക്കറ്റ് താരങ്ങളുടെയും ഒക്കെ ഛായാചിത്രം കൂട്ടുകാരെ കാണിച്ചപ്പോഴാണ് അവന്റെ ചിത്രരചന കഴിവ് പുറത്തറിയുന്നത്. മനോഹരമായ ചിത്രങ്ങൾ ആണ് ആരുടെയും ശിക്ഷ മിണ്ടാതെ ആ മിടുക്കനും വരയ്ക്കുന്നത്.
തൊളിക്കുഴിയിൽ അടുത്തടുത്ത് താമസിക്കുന്ന ഇവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആണ് തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈ മിടുക്കൻമാരെ അനുമോദിച്ചത്. അനുമോദനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ.എം ഇർഷാദ് , സെക്രട്ടറി എം. തമീമുദ്ദീൻ, അഡ്മിൻ എസ്. ഫൈസി, എ. അനസ്, ഷെമീം, നിജാസ്, രക്ഷകർത്താക്കളായ മുജീബ്, സക്കീർ എന്നിവർ പങ്കെടുത്തു.

 
								 
															 
								 
								 
															 
															 
				

