ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐയ്ക്കുനേരെ അസഭ്യവർഷവും കൈയേറ്റവും നടത്തിയ യുവാവിനെ പോലീസ് പിടികൂടി.കടയ്ക്കാവൂർ ചെമ്പാവ് സ്വദേശി റോയി( 27 )യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. സ്റ്റേഷന് മുന്നിൽ കിടന്ന അപകടത്തിൽപ്പെട്ട വാഹനം എസ്.ഐ പരിശോധിക്കുമ്പോൾ ബൈക്കിൽ എത്തിയ യുവാവ് അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പറയുന്നത്. സംഭവം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മറ്റൊരു പോലീസുകാരൻ ഓടിയെത്തിയെങ്കിലും യുവാവ് ബൈക്കിൽ കടന്നുകളഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലയിൽ മാത്രം ഏകദേശം പത്തോളം കേസിലെ പ്രതിയാണ് റോയ്.
								
															
								
								
															
															
				

