കിളിമാനൂർ : കിളിമാനൂർ റെയ്ഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ പുളിമാത്ത് വാഴപ്പള്ളിക്കോണം, ചിറയത്തു വിളാകത്ത് വീട്ടിൽ വച്ച് 5 ലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്ന കുറ്റത്തിന് ജനാർദനൻ നാടാറിന്റെ മകൻ ഭദ്രൻ നാടാർ(62) എന്നയാളുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് , രാഹുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷഹീന ബീവി എന്നിവർ പങ്കെടുത്തു.
മദ്യഷാപ്പുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ വ്യാജവാറ്റ് സംഘങ്ങൾ വ്യാപകമാകയാൽ ഇത്തരത്തിലുള്ള സംഘങ്ങളെ പറ്റി വിവരം ലഭിക്കുന്നവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ Ph. 9400069407, എക്സൈസ് റെയ്ഞ്ച് ഓഫീസ് കിളിമാനൂർ Ph.04702672227 എന്ന നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്
 
								 
															 
								 
								 
															 
															 
				

