ചെമ്മരുതി ഗ്രാമപഞ്ചായത്ത് പനയറ ചരുവിള പുത്തൻ വീട്ടിൽ പത്തിലും ഒൻപതിലും പഠിക്കുന്ന സൂര്യയ്ക്കും ആര്യയ്ക്കും പഠനാവശ്യത്തിന് കഴിഞ്ഞ ഒരു വർഷമായി ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാതെ പഠനം മുടങ്ങി പോയ വിഷമാവസ്ഥ അറിഞ്ഞു അഡ്വ. ബി. ആർ. എം ഷഫീർ നേരിട്ടത്തി മൊബൈൽ ഫോൺ നൽകി. പഠിക്കാൻ മിടുക്കികളായ കുട്ടികളുടെ വിഷമസ്ഥിതി നേരിട്ടറിഞ്ഞ വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജെസ്സി സ്വന്തം വീട്ടിലെ ടീവി കുഞ്ഞുങ്ങളുടെ വീട്ടിൽ എത്തിച്ചു. കേബിൾ കണക്ഷനും എടുത്ത് നൽകിയിരുന്നു.
								
															
								
								
															
															
				

