കൊട്ടിക്കലാശത്തിനു ആവേശം പകർന്ന ഡാൻസ് : വീഡിയോ വൈറലായി, ആരാണ് ആ പെൺകുട്ടി??

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം യു.ഡി. എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലശത്തിനു പെൺകുട്ടി കളിച്ച ഡാൻസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആറ്റിങ്ങൽ മണ്ഡലത്തിലെ വക്കത്ത് നടന്ന കലാശകോട്ടിൽ വക്കം സ്വദേശിനി ശാലുവിന്റെ ഡാൻസ് ആണ് ആവേശമായി മാറിയത്. ഏറെ നേരം വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ഡാൻസ് ചെയ്യുന്ന ശാലുവിനെ കണ്ട് പ്രവർത്തകരും ആവേശത്തിലായി. നാസിക് ഡോളിനൊപ്പം മാറി മാറി ഡാൻസ് ചെയ്ത ശാലുവിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ബി. എസ്‌. സി നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.

വീഡിയോ കാണാം :

https://www.facebook.com/153460668635196/posts/351272372187357/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!