വെമ്പായം മുറമേൽ അയ്യപ്പംകോണത്ത് വീട് ഇടിഞ്ഞ് വീണു, കുട്ടികൾ ഉൾപ്പെടെയുള്ളവർ തലനാരിയിഴയ്ക്ക് രക്ഷപെട്ടു

eiAU04E71187

 

വെമ്പായം: വെമ്പായം പഞ്ചായത്തിലെ മയിലാടുംമുകൾ വാർഡിൽ  മുറമേൽ അയ്യപ്പംകോണത്ത് വീട് ഇടിഞ്ഞ് വീണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ തലനാരിയിഴയ്ക്കാണ് രക്ഷപ്പെട്ടത്. അയ്യപ്പംകോണം ആര്യാ ഭവനിൽ സുരേന്ദ്രൻ – ഗീത ദമ്പതികളുടെ മണ്ണുവെച്ച വീടാണ് ഭാഗികമായും തകർന്നത്. വീടിൻ്റെ മറ്റ് ഭാഗങ്ങൾ ഏപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയാണ്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. വീടിൻ്റെ ഭിത്തികളുടെ ബലക്ഷയത്തെ തുടർന്ന് ഭിത്തി മുഴുവനായി അടർന്ന്  പുറം ഭാഗത്തേയ്ക്ക് ചരിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയിൽ സമീപത്തെ പശു തൊഴുത്തിനും കേടുപാടുകൾ ഉണ്ടായി. ഭീമമായ ഉച്ചത്തോടെ ഭിത്തി ഇടിഞ്ഞ് വീണതറിഞ്ഞ് നാട്ടുകൾ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. അതേ സമയം, വീട്ടിനുള്ളിൽ സുരേന്ദ്രനൊപ്പം ഭാര്യ ഗീത, മകൾ ആര്യ  ആര്യയുടെ രണ്ട് മക്കൾ (5 വയസ്സ്, 70 ദിവസം പ്രായം ) എന്നിവർ ഉണ്ടായിരുന്നു. ഭിത്തി പുറത്തേയ്ക്ക് ചരിഞ്ഞതിനാൽ കുംടുംബാംഗങ്ങൾ ഭാഗ്യവശാൽ രക്ഷപ്പെടുകയായിരുന്നു.  വാർഡ് അംഗം സിന്ധുറാണി സ്ഥലം സന്ദർശിച്ച്  പുനരധിവാസത്തിനായി കുടുംബത്തെ തത്ക്കാലം സമീപത്തെ അങ്കണവാടിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടർന്ന് വാർഡ് അംഗം ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രി ജി.ആർ അനിൽ ഉൾപ്പെടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മന്ത്രി ജി. ആർ അനിൽ കുമാർ സ്ഥലം സന്ദർശിച്ചു. കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നൽകുന്നതിനുള്ള അടിയന്തര നടപടിക്രമങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജഗനാഥൻ, പഞ്ചയത്തംഗം ബിന്ദു, മുൻ വികസന സ്റ്റാൻഡിങ് ചെയർമാർ ബി.എസ് പ്രസാദ്, പഞ്ചായത്ത് വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!