Search
Close this search box.

വർക്കല മുനിസിപ്പാലിറ്റി ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു

ei15F9S22995

 

വർക്കല മുനിസിപ്പാലിറ്റി ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. വർക്കല മുൻസിപ്പാലിറ്റി ഡ്രൈവർ അരുൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് എന്നിവരെ 17-ആം തീയതി വൈകുന്നേരം 4:30 ന് വർക്കല കണ്വാശ്രമം അറബി കോളേജിനു സമീപം കോവിസ് മാനദണ്ഡങ്ങൾ പാലിക്കാതെയും മാസ്ക് വയ്ക്കാതെയും ഒരു സംഘം ചെറുപ്പക്കാർ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് മുനിസിപ്പാലിറ്റി ഹെൽത്ത് ജീവനക്കാരായ അരുണും ഹെൽത്ത് ഇൻസ്പെക്ടർ അനീഷും ചോദ്യം ചെയ്തതിനെ തുടർന്ന് അക്രമിക്കുകയും മുനിസിപ്പാലിറ്റി വാഹനം അടിച്ചുതകർക്കുകയും ചെയ്ത അക്രമികളെ വർക്കല പോലീസ് ഡിവൈഎസ്പി ബാബു കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തു.

വർക്കല ശ്രീനിവാസപുരം ലക്ഷം വീട്ടിൽ സവാദിന്റെ മകൻ ഷമീർ (29), രഘുനാഥപുരം ചരുവിള വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ അൽ റബ്ബിൻ (28), ശ്രീനിവാസപുരം മന്നാനിയ ലക്ഷം വീട്ടിൽ ഹനീഫയുടെ മകൻ സുനിൽ (48),നൗഫൽ എന്നിവരാണ് പിടിയിലായത്.മന്നാനിയ സ്വദേശിയായ സഹദ് ഒളിവിലാണ്.പ്രതികളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!