സാംസ്ക്കാരിക കേരളത്തിലെ ശക്തമായ കാവ്യസാന്നിധ്യമായിരുന്നു പൂവച്ചൽ ഖാദർ എന്ന്ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ) അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ ഹൃദയംകവർന്ന നിരവധി ഗാനങ്ങൾ അദ്ദേഹം രചിച്ചു. ആസ്വാദകരെ മികച്ച ഒരു ഗാന സംസ്ക്കാരത്തിലേക്കടുപ്പിക്കാനദ്ദേഹത്തിനു കഴിഞ്ഞു.
ചലച്ചിത്ര, നാടകഗാന രചനാ രംഗത്ത് ശക്തമായ സാനിദ്ധ്യമായ അദ്ദേഹം കവിതാരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. സാധാരണക്കാരന്റെ ചിന്തകളെ രചനകളിലൂടെ സാമൂഹമധ്യത്തിൽ അവതരിപ്പിച്ച ഒരു എഴുത്തുകാരനെയാണ് പൂവച്ചൽ ഖാദറിന്റെ മരണത്തിലൂടെ കലാലോകത്തിന് നഷ്ടമായതെന്ന് ഇപ്റ്റ ജില്ലാ പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻകുന്നുംപുറവും അഭിപ്രായപ്പെട്ടു.