ഈ മാസം അവസാനം സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ഐ.പി.എസിന് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലയ്ക്ക് വേണ്ടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മുൻ കേഡറ്റ് എം.റ്റി.വൈഷ്ണവ് അദ്ദേഹത്തിന് ഉപഹാരം നൽകി. ഇപ്പോൾ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർഥിയായ എം.റ്റി. വൈഷ്ണവ് വരച്ച സംസ്ഥാന പോലിസ് മേധാവിയുടെ ഛായാചിത്രമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ലോക്നാഥ് ബഹ്റയിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് വൈഷ്ണവ്. എ.ഡി.ജി.പി. മനോജ് എബ്രഹാം ഐ.പി.എസ്., എസ്.പി.സി. സംസ്ഥാന അസി. നോഡൽ ഓഫീസർ മുഹമ്മദ് ഷാഫി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു തുടങ്ങിവർ സംബന്ധിച്ചു.