Search
Close this search box.

മണനാക്കിൽ മൊബൈൽ ചലഞ്ച്

eiH1N2U98528

 

മണനാക്ക് : മണനാക്ക് നിവാസികളുടെ കൂട്ടായ്മയായ “ഞങ്ങൾ മണനാക്കുകാര “എന്ന സംഘടന നടത്തിയ മൊബൈൽ ചലഞ്ചിലൂടെ മണനാക്ക് ആർഎംഎൽപിഎസ് , ഏലപ്പുറം വൈഎൽഎംയുപിഎസ് എന്നീ സ്കൂളിലെ വിദ്യാർഥികൾക്ക് കൂട്ടായ്മയുടെ ആദ്യഗഡു 11 മൊബൈലുകൾ ഹെഡ്‌മിസ്ട്രസുമാരായ ജാസ്മിൻ (RMLPS ), ബിനു ഷെറീന (YLMU PS )എന്നിവർക്ക് നൽകി.

കൂട്ടായ്മ ഭാരവാഹികൾ ആയ ഷിയാസ്, നസിം റോയൽ, സിദിഖ്അൻസർ , നിജു കാവിൽ,ഷാഫി എന്നിവർ സംയുക്തമായി നിർവഹിച്ചു. ഈ സംരംഭത്തിനു താങ്ങും തണലുമായി നിന്ന പ്രവാസി കൂട്ടായ്മക്കും, മണനാക്കിലെ വ്യാപാരി സമൂഹത്തിനും പ്രവാസലോകത്തു നിന്നും പ്രവർത്തിച്ച പിഎംഎ ഷിബു, ഷിജു മേലതിൽ , ഷാൻഅബ്ദുൽ മജീദ് എന്നിവർക്ക് ചടങ്ങിൽ പ്രത്യേക നന്ദി രേഖപ്പെടുത്തി
പ്രസ്തുത ചടങ്ങിൽ മൊബൈൽ വാങ്ങി നൽകിയ സൗ മനസുകളെ പ്രതിനിധീകരിച്ചു സജീവ്, ഷൈൻ , അക്ബർഖാൻ, ബഷീർ, കാമില ബീവി എന്നിവരും, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!