വെള്ളനാട്: കേരളം ഇന്നലെ വോട്ട് രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു. അതിനിടെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ബൂത്തില്‍ നിന്ന് വരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് വനിത പോലീസ് ഉദ്യാഗസ്ഥരെ എലി കടിച്ചു. വെള്ളനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കാര്‍ എലിയുടെ കടിയേറ്റത്.
വോട്ടിംഗിന്റെ തലേദിവസമായ തിങ്കളാഴ്ച രാത്രി സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ കിടക്കുന്നതിനിടയില്‍ ഇവരുടെ കൈയ്യില്‍ എലി കടിക്കുകയായിരുന്നു. കടിയേറ്റ ഇരുവരുടെ കൈയ്യില്‍ നിന്നും രക്തം വന്നു. ഇരുവരും വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി.