പള്ളിക്കൽ : ബാലികയ്ക്ക് നേരം ലൈംഗിക പീഡനശ്രമം നടത്തിയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി.പള്ളിക്കൽ, കാട്ടുപുതുശേരി, ഊന്നൻകല്ല്, പാറവിള പുത്തൻവീട്ടിൽ നൗഫൽ (28)ആണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
മാങ്ങപറിച്ച് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകുയം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ പീഡനവിവരം ബാലിക മറ്റാരോടും പറഞ്ഞില്ല.എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭിവികത തോന്നിയ മാതാവ് സ്നേഹത്തോടെ കുട്ടിയോട് കാര്യങ്ങൾ ചോദിക്കുകയും വിവരങ്ങൾ അറിയുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിക്കൽ ഇൻസ്പെക്ടർ ശ്രീജിത്തിന് പരാതി നൽകി.
തുടർന്ന് പള്ളിക്കൽ എസ്ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ 28ന് പുലർച്ചെ വീട് വളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റിന് എസ്ഐ ക്ക് പുറമെ എഎസ്ഐ അനിൽകുമാർ,സിപിഒ മാരായ ബിനു, അനിൽകുമാർ, ഹോംഗാർഡ് ജയഭദ്രൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു