ആറ്റിങ്ങൽ :മൂന്ന് വയസ്സുകാരിയുടെ വിരലിൽ കുടുങ്ങിയ മോതിരം ആറ്റിങ്ങൽ ഫയർഫോഴ്സ് ഊരി മാറ്റി.നിലയ്ക്കാമുക്ക് എൽ. ബി നിവാസിൽ ആദർശിന്റെ മകൾ മൂന്ന് വയസ്സുകാരി ആദ്യ ആദർശിന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്. തുടർന്ന് രാവിലെ 9അര മണിയോടെയാണ് വീട്ടുകാർ ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചത്.
സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ തന്നെ വിരലിന് പരിക്കില്ലാതെ സൂഷ്മതയോടെ മോതിരം മുറിച്ചുമാറ്റി.