കരകുളം : ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിന്നാൽ വൻ അപകടം ഒഴിവായി. കരകുളം ഏണിക്കര ജംഗ്ഷനിൽ രാമകൃഷ്ണൻ നായരുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രാമകൃഷ്ണനും കുടുംബവും പുറത്ത് പോയിരുന്നു. വലിയ സൗണ്ടോട് കൂടിയാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതെന്ന് നാട്ടുകാർ പറയുന്നു. തീയും പുകയും വീട്ടിൽ നിന്നും വരുന്നത് കണ്ട നാട്ടുകാർ വീടിന്റെ വാതിൽ ചവിട്ടിതുറന്ന് തീ അണയ്ക്കുവാൻ ശ്രമിച്ചതോടൊപ്പം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഉടൻ ഫയർ ഫോഴ്സ് എത്തി വളരെ പെട്ടെന്ന് തന്നെ തീ അണയ്ക്കുകയും ചെയ്തു.