ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും,ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളും ഭരണഘടനാ നിർമ്മാണ സമിതിയിലെ മലയാളിയായ ഏക ദലിത് വനിതയുമായിരുന്ന ദാക്ഷായണി വേലായുധന്റെ സ്മരണാർത്ഥം ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ നൽകുന്ന ദാക്ഷായണീ വേലായുധൻ സ്മാരക സ്ത്രീശക്തി പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം മിനി എ , കിഴുവിലം ഗ്രാമ പഞ്ചായത്ത് അംഗം രജിതാ മണി കണ്ഠൻ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് അംഗം വി. രമണി എന്നിവരെ തിരഞ്ഞെടുത്തു. ജൂലൈ 4 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ഗാന്ധാരി അമ്മൻകോവിലിലുള്ള പി കെ വി സ്മാരക മന്ദിരത്തിൽ വച്ച് മന്ത്രി ജി.ആർ അനിൽ പുസ്കാര സമർപ്പണം നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് അറിയിച്ചു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിഴുവിലം ഗ്രാമപഞ്ചായത്തിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ആർ രജിത ഇല്ലായ്മകളിൽ നിന്നും നിസ്വാർത്ഥമായ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന വനിതാ നേതാവാണ് . കാട്ടുമുറാക്കൽ പതിനാലാം വാർഡിൽ നിന്നും സിപിഐ അംഗമായി വിജയിച്ച ആർ രജിത കേരള മഹിളാസംഘം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി അംഗവുമാണ്