Search
Close this search box.

കിണറ്റിൽ വീണ തൊപ്പിച്ചന്ത സ്വദേശിയെ ആറ്റിങ്ങൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

eiKITUS46698

 

കിണറ്റിൽ വീണ തൊപ്പിച്ചന്ത സ്വദേശിയെ ആറ്റിങ്ങൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് തൊപ്പിച്ചന്ത സ്വദേശിയായ 38കാരൻ നാട്ടിലെ പഞ്ചായത്ത് കിണറ്റിൽ കാൽ വഴുതി വീണത്. തുടർന്ന് നാട്ടുകാരായ മൂന്ന് പേർ ഇറങ്ങി ഇയാളെ കയറിൽ ചേർത്തു പിടിച്ച അവസ്ഥയിലായിരുന്നു. എന്നാൽ എല്ലാവരും കിണറ്റിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജെ രാജേന്ദ്രൻ , സുനിൽകുമാർ, സജീം എ, അനീഷ് .ജി, സജി. എസ്. നായർ, മുഹമ്മദ് ഷാഫി അബ്ബാസ്സി, അനിൽകുമാർ, അനീഷ് എസ് എസ്, കെ മോഹനകുമാർ , സൂരജ് എസ് ധരൻ എന്നിവർ ചേർന്ന് നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്താൽ അപകടത്തിൽപെട്ട ആളെ പുറത്തെടുത്തെടുക്കുകയും ബാക്കിയുള്ള മൂന്നുപേരെ സുരക്ഷിതമായി മുകളിലെത്തിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!