Search
Close this search box.

കോരാണി, ഇടയ്ക്കോട് പ്രദേശത്ത് വിവിധ പാർട്ടികളിൽ നിന്ന് അൻപതോളം പ്രവർത്തകർ സിപിഐയിൽ ചേർന്നു.

eiP6X5H12085

 

മുദാക്കൽ പഞ്ചായത്തിൽ കോരാണി, ഇടയ്ക്കോട് പ്രദേശത്തു വിവിധ പാർട്ടികളിൽ നിന്ന് അൻപതോളം പ്രവർത്തകർ സി പി ഐ യിൽ ചേർന്നു. കോരാണിയിൽ ചേർന്ന സ്വീകരണ യോഗം സി പി ഐ സംസ്ഥാന കൗൺസിലംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്ത് പ്രവർത്തകരെ പതാക നൽകി സ്വീകരിച്ചു.

സി പി ഐ മുദാക്കൽ എൽ സി സെക്രട്ടറി അഡ്വ. ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം മനോജ് ഇടമന,മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി കോരാണി വിജു, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.അനിൽ , എ ഐ എസ് എഫ് ജില്ലാ പ്രസിഡൻ്റ് ശരൺ എസ് ശശാങ്കൻ, വാളക്കാട് എം.ഷാജി,പി സുന്ദരേശൻ ,മുത്തുസ്വാമി എന്നിവർ പങ്കെടുത്തു’

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!