Search
Close this search box.

പെട്രോൾ പമ്പിൽ നിന്ന് പണവുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ.

eiC6GSV14214

 

മലയിൻകീഴ് : പെട്രോൾ പമ്പിൽ നിന്ന് പണവുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. തിരുമല പുത്തൻകട ആലപ്പുറം ഈഴംകുഴി വീട്ടിൽ അനിൽ കുമാറിനെ (35) യാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പൂക്കടയിലെ പെട്രോൾ പമ്പിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പ്രതി ഫെബ്രുവരി 14ന് ലഭിച്ച 49000 രൂപ ഓഫിസിൽ അടക്കാതെ അതുമായി മുങ്ങുകയായിരുന്നു.

തുടർന്ന് വട്ടപ്പാറയിലെ പെട്രോൾ പമ്പിൽ ജോലിയിൽ പ്രവേശിച്ച പ്രതി സമാന രീതിയിൽ അവിടെ നിന്ന് പണം തട്ടിയതായി സൂചന ഉണ്ട്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എ.വി. സൈജു, എസ്ഐമാരായ രാജേന്ദ്രൻ, സുരേഷ് കുമാർ, സിപിഒമാരായ അഭിലാഷ്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!