മാറനല്ലൂർ: പുതുതായി പണിത മാറനല്ലൂർ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് തൊണ്ടിവാഹനങ്ങളിൽ വലിയൊരു പങ്കും മാറ്റിയെങ്കിലും ലോറികൾ ഇപ്പോഴും റോഡിൽതന്നെ. തിരക്കേറിയ റോഡിൽ ഇത് പലപ്പോഴും ഗതാഗതതടസ്സത്തിനു കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
പുതിയ സ്റ്റേഷൻ കെട്ടിടത്തിലേക്കു പോകുന്ന റോഡ് ഇടുങ്ങിയതു കാരണമാണ് ലോറികൾ മാറ്റാത്തതെന്നാണ് പോലീസിന്റെ വിശദീകരണം. വലിയ വാഹനങ്ങളൊന്നും ഈ റോഡിൽ കൊണ്ടിടാൻ കഴിയില്ല. ഇതുകാരണം ചെറിയ വാഹനങ്ങളാണ് ഇങ്ങോട്ടേക്കു മാറ്റിയത്. ഒരാളിനെ പഴയ പോലീസ് സ്റ്റേഷൻ പരിസരത്ത് ഇപ്പോഴും ഡ്യൂട്ടിക്കിടേണ്ട അവസ്ഥയാണ്. അടുത്തിടെയാണ് മാറനല്ലൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയത്.