Search
Close this search box.

കായിക്കര കടവിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി

eiNCTZ963253

 

അഞ്ചുതെങ്ങ്: കായിക്കര കടവിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി. കായിക്കരയിലും സമീപ പ്രദേശങ്ങളിലുമാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ രൂക്ഷമായിരിക്കുന്നതായി നാട്ടുകാർ പറയുന്നത്. രാത്രിയിൽ കടവിലും സമീപ പ്രദേശങ്ങളിലും വഴിവിളക്കുകൾ തെളിയാത്തതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.സന്ധ്യയാകുന്നതോടെ ഈ പ്രദേശം കേന്ദ്രമാക്കി ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും പതിവാക്കിയിരിക്കുകയാണെന്നും
പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ വല്ലപ്പോഴും പോലീസ് പെട്രോളിംഗ് നടത്തുമെങ്കിലും സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!